Saturday, January 10, 2026

ദേഹാസ്വാസ്ഥ്യം: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

ദില്ലി: നെഞ്ചിലെ അണുബാധയേയും ശ്വാസതടസത്തെയും തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു.

ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ദില്ലി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിനെ ചികിത്സിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്‍മോഹന്‍സിംഗിന്‍റെ ഓഫീസിന്‍റെ പ്രതികരണം.

Related Articles

Latest Articles