Monday, May 20, 2024
spot_img

ഈദി അമീൻ; മനുഷ്യമാംസം പച്ചയ്ക്ക് തിന്നുന്ന ഭരണാധികാരി

ഈദി അമീൻ; മനുഷ്യമാംസം പച്ചയ്ക്ക് തിന്നുന്ന ഭരണാധികാരി | IDI AMIN

1971 മുതൽ 1979 വരെ ഉഗാണ്ട അടക്കിഭരിച്ചിരുന്ന ക്രൂരതയുടെ മുഖമായ ഏകാധിപതിയാണ് ഈദി അമീൻ. ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇയാളുടെ ദുർഭരണത്തിന് കീഴിൽ കൊല്ലപ്പെട്ടത്
വെസ്റ്റ് നൈൽ പ്രവിശ്യയിലെ കൊക്കോബയിൽ 1925 ൽ ജനിച്ച അമീൻ. 1946 ൽ ഉഗാണ്ട ഭരിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ആർമിയിൽ ഒരു സാധാരന കുക്കായി തന്റെ പട്ടാളജീവിതം ആരംഭിച്ചു. 1952 ൽ കെനിയയിലെ സൊമാലിയൻ വിമതർക്കെതിരെ നടന്ന പടനീക്കത്തിൽ നിർണായക പങ്കുവഹിചത് പട്ടാളത്തിൽ അമീന്റെ ഉയർച്ചക്ക് വഴി വെച്ചു. 6 അടി 4 ഇഞ്ജ് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീൻ 1951 മുതൽ 1960 വരെ ഉഗാണ്ടയിൽ ദേശീയ ബോക്സിങ്ങ് ചാമ്പ്യനും കൂടിയായിരുന്നു.

1970 ആയപ്പോഴേക്കും അമീൻ ഉഗാണ്ടൻ സൈന്യത്തിന്റെ കമാന്റർ വരെ ആയി ഉയർന്നു. 1965 കാലഘട്ടത്തിൽ ഉഗാണ്ടൻ പ്രധാനമന്ത്രി മിൾട്ടൺ ഒബോട്ടോയുമായി ചേർന്ന് അയൽരാജ്യമായ ” സയറിൽ ” നിന്ന് ആനക്കൊമ്പും സ്വർണവും കടത്തുന്നതിനെതിരെ ഉഗാണ്ടൻ പാർലമെന്റ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ അമീൻ രാജാവായ മുത്തേസാ രണ്ടാമന്റെ കൊട്ടാരം ആക്രമിക്കുകയും രാജാവിനെ ബ്രിട്ടണിലേക്ക് നാടു കടത്തുകയും ചെയ്തു. താമസിയാതെ പ്രധാനമന്ത്രി മിൽട്ടൺ ഒബോട്ടോയും അമീനും തമ്മിൽ തെറ്റി. ഒബോട്ടോ തന്നെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച വിവരം അമീൻ അറിഞ്ഞു.

അങ്ങനെ 1971 ജനുവരി 25നു പ്രധാനമന്ത്രി ഓബോട്ടോ സിങ്കപ്പൂരിൽ കോമൺവെൽത്ത് ഉച്ചകോടിക്ക് പങ്കെടുക്കാൻ പോയ തക്കം നോക്കി അമീൻ ഉഗാണ്ടയുടെ പരമാധികാരം പിടിച്ചടക്കി. ഒബോട്ടോയുടെ അനുയായികളെ മുഴുവൻ കൊന്നൊടുക്കി.നിരത്തുകളിലും നദികളിലും ശവങ്ങൾ നിറഞ്ഞു. ക്രൂരതകൾ അവിടം കൊണ്ടും തീർന്നില്ല. ബ്രിട്ടനോടുള്ള വിരോധം കൊണ്ട് ബ്രിട്ടീഷ് പാസ്സ്പോർട്ടിൽ ഉഗാണ്ടയിൽ ജോലിചെയ്തിരുന്ന ഏഷ്യൻ വംശജരെ മുഴുവൻ നാടുകടത്തി.

ഈദി അമീനെക്കുറിച്ചു “നരഭോജി “എന്നൊരു വാദം കേട്ടിട്ടുണ്ടെങ്കിലും അതിലെ ആധികാരികത എത്രത്തോളമുണ്ടെന്ന് എനിക്ക് സംശയമുണ്ട്. കാരണം ആ ആരോപണത്തിന് കാരണമായത് ഒരു മീഡിയയുടെ ഇന്റർവ്യൂ ഇൽ “താങ്കൾ മനുഷ്യ മാംസം കഴിച്ചിട്ടുണ്ടോ”? എന്ന് അവതാരകൻ ചോദിച്ചപ്പോൾ ആമീൻ പറഞ്ഞ മറുപടിയാണ്. അതിനു പറഞ്ഞ മറുപടി ” മനുഷ്യമാംസത്തിനു ഉപ്പു കൂടുതലാണ്, എനിക്ക് ഉപ്പ് അധികമിഷ്ടമല്ല ” എന്നായിരുന്നു. അത് തിരിച്ച് ഒരു കൌണ്ടർ അടിച്ചതാണോ എന്നറിയില്ല. അല്ലെങ്കിൽ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാം – മനുഷ്യ മാംസം രുചിച്ചിട്ടുള്ളവർക്കല്ലേ ഉപ്പ് ആണെന്ന് അറിയാൻ പറ്റു. അതിലെ ശരിയും തെറ്റും എന്തുതന്നെയായാലും ഹിറ്റ്ലർ മുസോളിനി എന്നീ പേരുകൾക്കൊപ്പം ചേർത്തുവായിക്കേണ്ട പേരാണ് “ഈദി ആമീൻ “

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles