Thursday, October 8, 2026

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് കൊവിഡ്

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് (Barack Obama) കൊവിഡ് സ്ഥിരീകരിച്ചു. ഒബാമ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്‍റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭാര്യ മിഷേല്‍ ഒബാമ നെഗറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘എനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കുറച്ച് ദിവസമായി തൊണ്ടയില്‍ വേദനയുണ്ട്. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളില്ല. വാക്സിനേഷന്‍ എടുത്തതിനും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനും മിഷേലും ഞാനും നന്ദിയുള്ളവരാണ്. മിഷേലിന്റെ പരിശോധനാ ഫലം നെഗറ്റീവായി. കേസുകള്‍ കുറയുമ്പോള്‍ പോലും, നിങ്ങള്‍ ഇതുവരെ വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍ അത് എടുക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണിത്’. ഒബാമ ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles