Sunday, September 20, 2026

അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ (Bill Clinton) ആശുപത്രിയിൽ. കാലിഫോർണിയ ഇർവിൻ മെഡിക്കൽ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.

മൂത്രാശയ അണുബാധയാണ് ആരോഗ്യനില വഷളാകാനുള്ള കാരണം. യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ രക്തത്തിലേക്കും കലര്‍ന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതായും, ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരായ അല്‍പേഷ് അമിന്‍, ലിസ ബര്‍ഡാക്ക് എന്നിവര്‍ അറിയിച്ചു.

അതേസമയം ക്ലിന്റന്‍ വീട്ടുകാരുമായി സംസാരിച്ചു. മരുന്നുകളോട് ശരീരം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എത്രയും വേഗം ക്ലിന്റന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ക്ലിന്റെനെ ഐസിയുവിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾ 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമേ പുറത്തുവരികയുള്ളു.

Related Articles

Latest Articles