റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ആരോഗ്യനില വഷളായി എന്ന് റിപ്പോര്‍ട്ട്. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ലാലു ഉള്ളത്. അദ്ദേഹത്തെ എയിംസിലേക്ക് മാറ്റും. ആര്.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവും കുടുംബവും റാഞ്ചിയിലെത്തി. അധികൃതര്‍ ലാലുവിനെ എയിംസിലേക്ക് മാറ്റുമ്പോൾ കുടുംബവും അനുഗമിക്കുമെന്നാണ് സൂചന.
ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില മോശമാകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ജയിലിലെ ഡോക്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എയിംസിലേക്ക് മാറ്റാനുള്ള തീരുമാനം. ജയില്‍ അധികൃതര്‍ ഇതിനായി കീഴ്ക്കോടതിയില്‍ അനുമതി തേടി.അദ്ദേഹത്തെ നേരത്തേ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. 25 ശതമാനം മാത്രമാണ് വൃക്കയുടെ പ്രവര്‍ത്തനം.