Monday, September 21, 2026

വാഹനാപകടത്തില്‍ കാനഡയിൽ നാല് ഇന്ത്യക്കാര്‍ വെന്തുമരിച്ചു; മരിച്ചവരില്‍ രണ്ട് സഹോദരങ്ങളും

ടൊറൻ്റോ: കാനഡയിലെ ടൊറന്റോയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഗുജറാത്തിലെ ഗോധ്ര സ്വദേശികളായ കേതബ ഗൊഹില്‍ (30), സഹോദരന്‍ നീല്‍രാജ് ഗൊഹില്‍ (26), ഗുജറാത്തിലെ തന്നെ ആനന്ദ് സ്വദേശികളായ ദിഗ്വിജയ് പട്ടേല്‍ (32), ജയ് സിസോദിയ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയില്‍ നിന്ന് തീപടര്‍ന്ന് വാഹനം കത്തിയമരുകയുമായിരുന്നു.

നിയന്ത്രണം വിട്ട കാർ ഡിവൈഡറിലും പിന്നാലെ കോൺ​ക്രീറ്റ് തൂണിലും ഇടിക്കുകയായിരുന്നു. പിന്നാലെ തീപ്പിടിത്തമുണ്ടായതായി ദൃക്സാക്ഷി പറഞ്ഞു. ഇവരിൽ‌ ഒരാൾ കാറിനുള്ളിൽ നിന്ന് അലറി വിളിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പുറത്തെത്തിച്ചെങ്കിലും ​​ഗുരുതര പൊള്ളലേറ്റിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമധ്യേ അവരും മരണത്തിന് കീഴടങ്ങി. കാനഡയിലെ ബ്രാംപ്ടണിലാണ് സംഘം താമസിച്ചിരുന്നത്. അത്താഴം പുറത്തുപോയി കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഞ്ച് പേരും.

Related Articles

Latest Articles