Wednesday, January 7, 2026

ദില്ലിയിൽ കോടതി വളപ്പിൽ വെടിവയ്പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; അക്രമികൾ എത്തിയത് അഭിഭാഷകരുടെ വേഷത്തിൽ

ദില്ലി: ദില്ലിയിൽ (Delhi Court) കോടതി വളപ്പിൽ വെടിവയ്പ്. ദില്ലിയിലെ രോഹിണി കോടതിയിലാണ് വെടിവയ്പ് ഉണ്ടായത്. മാഫിയാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു. റിമാൻഡിലായിരുന്ന ഗുണ്ടാത്തലവൻ ജിതേന്ദർ ജോഗിയെയാണ് കോടതി വളപ്പിൽവച്ച് വെടിവച്ചുകൊന്നത്. ജിതേന്ദ്രയെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് സംഭവം നടന്നത്.

എന്നാൽ ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ നാല് അക്രമികളെ വധിച്ചു. വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ജിതേന്ദ്രയുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമി സംഘം വെടിയുതിർത്തത്. കോടതിയിലുണ്ടായിരുന്ന പോലീസുകാർ തിരിച്ചു വെടിവയ്ക്കുകയും ചെയ്തു. സുരക്ഷാ സജ്ജീകരണങ്ങൾ അതീവ ശ്കതമായ ഈ മേഖലയിലേക്ക് തോക്കുമായി പ്രവേശിക്കാൻ എങ്ങനെ സാധിച്ചുവെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

വെടിവയ്പ്പ് ഉണ്ടായതിനെ തുടർന്ന് കോടതിയുടെ സുരക്ഷ (Security) വർദ്ധിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Latest Articles