Saturday, January 10, 2026

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: കാമുകനും അമ്മാവനും പ്രതികൾ

ചെന്നൈ: പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ആറ് പേര്‍ക്കെതിരെ കേസെടുത്തു. പൊള്ളാച്ചിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ ആറ് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കൂടാതെ അച്ഛനും അമ്മയും കൂലപ്പണിയ്ക്ക് പോകുന്ന സമയത്ത് കാമുകനുമായി പലപ്പോഴും പെണ്‍കുട്ടി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ വിവരം ആണ്‍കുട്ടി മറ്റുള്ള സുഹൃത്തുക്കളോടും പങ്കുവെക്കുകയും, ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മറ്റ് അഞ്ച് പേരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആയിരുന്നു. എന്നാൽ പീഡിപ്പിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവനാണ്. മറ്റ് പ്രതികള്‍ അയല്‍വാസികളുമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles