കോഴിക്കോട്: പി.എം. ഭാസ്കരൻ മാസ്റ്റരുടെ സ്മരണയ്ക്കായി നാമ്പ് മാഗസിൻ ഏർപ്പെടുത്തിയ നാലാമത് പി. എം. ഭാസ്കരൻ മാസ്റ്റർ സ്മാരക പുരസ്കാരം ,എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഷാബുപ്രസാദിന്. “ചന്ദ്രയാൻ അഭിമാനത്തിന്റെ പാദമുദ്രകൾ എന്ന ശാസ്ത്രഗ്രന്ഥമാണ് പുരസ്കാരത്തിനർഹമായത്.ഡോ. ശ്രീശൈലം ഉണ്ണികൃഷ് ണൻ, ഡോ. സംഗീത് രവീന്ദ്രൻ, ശ്രീജിത്ത് മൂത്തേടത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
5000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 29ന് നാദാപുരം ഭൂമിവാതുക്കലിലെ ഭാസ്കരൻ മാസ്റ്റരുടെ സ്മൃതി സ്ഥലിയിൽ വച്ച് സമ്മാനിക്കും.

