Tuesday, May 21, 2024
spot_img

ഫ്രാൻ സമ്മേളനവും പുരസ്കാര ദാനവും നടന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ ഏർപ്പെടുത്തിയ ഫ്രാൻ പുരസ്കാരങ്ങളിൽ സാഹിത്യ മേഖലയിൽ കവി മണികണ്ഠൻ മണലൂരിനും ആതുര മേഖലയിൽ പന്നിയോട് സുകുമാരൻ വൈദ്യർക്കും ക്ഷീരകർഷക മേഖലയിൽ ആർ.ജി.അരുൺ ദേവിനും ഫോട്ടോഗ്രാഫി മേഖലയിൽ സതീഷ് ശങ്കറിനും പത്രവിതരണ മേഖലയിൽ ഗംഗാപ്രസാദിനും ലഭിച്ചു.

പ്രസിഡൻ്റ് എൻ.ആർ.സി.നായരുടെ അധ്യക്ഷതയിൽ നടന്ന വാർക്ഷിക സമ്മേളനം എം എൽ.എ കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ സ്വാഗതമാശംസിച്ചു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.നൂറുൽ ഇസ്ലാം സർവകലാശാല പ്രൊ വൈസ് ചാൻസലർ എം.എസ് ഫൈസൽഖാൻ വിദ്യാഭ്യാസ അവാർഡുകളും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ വി.ആർ.സലൂജ കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തഹശീൽദാർ ശ്രീകല,നെയ്യാറ്റിൻകര നഗരസഭ വികസന കാര്യ കമ്മറ്റി ചെയർമാൻ കെ.കെ.ഷിബു, ആരോഗ്യ കമ്മറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലറും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറുമായമഞ്ചത്തല സുരേഷ്,വ്യാപാരി വ്യവസായ സമിതി സുനിൽരാമകൃഷ്ണ, കൗൺസിലറും ഫ്രാൻ രക്ഷാധികാരിയുമായ കൂട്ടപ്പന മഹേഷ്,താഹ പാലത്തു കട,സജിലാൽ സജി പെയിന്റ്സ്, ശശികുമാരൻ നായർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സ്വദേശാഭിമാനി ഠൗൺ ഹാളിൽ നടന്ന സമ്മേളനം നറുക്കെടുപ്പ് സമ്മാന വിതരണത്തോടു കൂടി പര്യവസാനിച്ചു.

Related Articles

Latest Articles