Wednesday, December 31, 2025

കഴിഞ്ഞ 8 വർഷമായി ഇന്ത്യയുമായുള്ള സൈനിക ബന്ധം വളരെ മികച്ച രീതിയിലുള്ളത്,സംയുക്ത സൈനിക അഭ്യാസങ്ങൾ ബന്ധത്തിന്റെ ദൃഢത കൂട്ടി എന്ന് ഫ്രഞ്ച് വ്യോമസേനാ തലവൻ തത്വമയി ന്യൂസിനോട്

Report And Photos by Arjun Chakrathara

ലക്കനവ് : കഴിഞ്ഞ 8 വർഷമായി ഇന്ത്യയുമായുള്ള സൈനിക ബന്ധം വളരെ മികച്ച രീതിയിലുള്ളത് ആണെന്നും സംയുക്ത സൈനിക അഭ്യാസങ്ങൾ ബന്ധത്തിന്റെ ദൃഢത കൂട്ടി എന്നും ഫ്രഞ്ച് എയറോബാറ്റിക് പ്രിസിഷൻ തലവൻ നിക്കോളാസ് മിമിറി തത്വമയി ന്യൂസിനോട് അഭിപ്രായപ്പെട്ടു .
ഫ്രഞ്ച് വ്യോമസേനയുടെ വ്യോമാഭ്യാസ യൂണിറ്റ് ആയ പട്രോൾ ഡെ ഫ്രാൻസിന്റെ രണ്ടാമൻ ആണ് മിമിറി.

തദ്ദേശവാസികൾക്ക് ഫ്രഞ്ച് വ്യോമസേനയെ അടുത്ത്‌ അറിയാനായും തങ്ങളുടെ സൈനിക ശേഷി അവർക്ക് മുന്നിൽ അവതരിപ്പിക്കാനും ആയി ഫ്രഞ്ച് വ്യോമസേന രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനത്തിന്റെ ഭാഗമായി ഈ സീസണിലെ ആദ്യ കടൽത്തീര ഷോ നടക്കുന്ന ,ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നിന്ന് 600 കിലോമീറ്റർ അകലെ ലാക്കാനാവിൽ എത്തിയത് ആയിരുന്നു അദ്ദേഹം.

1931 ഇൽ രൂപം കൊടുത്ത് 1953ഇൽ കമ്മീഷൻ ചെയ്ത പട്രോൾ ഡെ ഫ്രാൻസ്‌ ലോകത്തിലെ ഏറ്റവും മികച്ചതും ഇന്നും പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന എയ്റോബാറ്റിക് യൂണിറ്റുകളിലും ഒന്നാണ്.
ദസ്സോയുടെ ലൈറ്റ് അറ്റാക്ക് വിമാനം ആയ ആൽഫ ജെറ്റിന്റെ എട്ട്‌ വിമാനങ്ങൾ ആണ് എയ്റോ ബാറ്റിക്ക് പ്രകടനങ്ങൾക്ക് ആയി ഫ്രാൻസ് ഇന്ന് ഉപയോഗിക്കുന്നത്. അക്ഷാംശ രേഖയിലും രേഖാഅംശ രേഖയിലും തല കുത്തനെ വളരെ വേഗം മറിഞ്ഞു ബാരൽ റോളും ഐലറോൺ റോളും ചെയ്യുന്ന ആൽഫ ജെറ്റുകൾ റഫേൽ കഴിഞ്ഞാൽ ഫ്രഞ്ച് വ്യോമസേനയുടെ അഭിവാജ്യ ഘടകം കൂടി ആണ് ..

കുറഞ്ഞത് രണ്ട് തവണ ഒരു ദിവസം പരിശീലിക്കുന്ന പട്രോൾ ഡെ ഫ്രാൻസ് ,ഏകദേശം 8 മാസത്തോളം കഠിന പരിശീലനത്തിന് ശേഷം ആണ് ഈ സീസണിലെ പ്രകടനങ്ങൾക്ക് ഇറങ്ങിയത് .
കഴിഞ്ഞ ആഴ്ച ഇവിടെ അടുത്ത്‌ തന്നെ കോണിയാക് ശത്തോബെർണാർഡ് വ്യോമസേനാ താവളത്തിൽ അഭ്യാസപ്രകടനത്തിനിടെ രണ്ട് റഫേൽ വിമാനങ്ങൾ കൂട്ടി മുട്ടി ഉണ്ടായ ചെറു അപകടം ഈ സീസണിലെ ഫ്രഞ്ച് വ്യോമസേനയുടെ പ്രകടനങ്ങൾക്ക് മുകളിൽ കരി നിഴൽ വീഴ്ത്തി എങ്കിലും എയറോബാറ്റിക് ടീം ആയ പട്രോൾ ഡെ ഫ്രാന്സിന്റെ മിന്നും പ്രകടനത്തിൽ അതിനെ മറികടക്കാം എന്ന ആശ്വാസത്തിൽ ആണ് ഫ്രഞ്ച് വ്യോമസേനയും ആരാധകരും .

Related Articles

Latest Articles