Sunday, September 20, 2026

കോളേജിൽ നിന്ന് പാർലമെന്റിലേക്ക്…! ലോക്സഭയിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി 25 കാരി ; ചരിത്രം തിരുത്തി കുറിച്ച് ശാംഭവി ചൗധരി

ലോക്സഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ശാംഭവി ചൗധരി. എൻഡിഎയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ സ്ഥാനാർത്ഥിയാണ് ശാംഭവി ചൗധരി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വടക്കൻ ബിഹാറിലെ സമസ്തിപൂർ മണ്ഡലത്തിൽ നിന്നാണ് ശാംഭവി ചൗധരി ജനവിധി തേടിയത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ മന്ത്രിസഭയിലെ മുതിർന്ന മന്ത്രി അശോക് കുമാർ ചൗധരിയുടെ മകളാണ് ശാംഭവി ചൗധരി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് 25 വയസാണ് ശാംഭവി ചൗധരിയുടെ പ്രായം. സംവരണ മണ്ഡലത്തിൽ നിന്നാണ് യുവ എംപി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശാംഭവി ചൗധരി നിലവിൽ സോഷ്യോളജിയിൽ തുടർപഠനം നടത്തുകയാണ്.

Related Articles

Latest Articles