Monday, April 29, 2024
spot_img

മലയാളിക്ക് ഇത് ഡബിൾ സർപ്രൈസ് ! കേരളം ആകാംഷയോടെ കാത്തിരുന്ന ആ പേര് പുറത്തുവന്നപ്പോൾ ഇരട്ടിമധുരം; ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ നടി ലെനയുടെ ഭർത്താവ് ! രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ മറച്ചുവെച്ച വിവാഹവിവരം വെളിപ്പെടുത്തി ലെന

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഇന്നത്തെ കേരള സന്ദർശനത്തിൽ മലയാളി കാത്തിരുന്ന വാർത്തയെത്തി. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ സംഘത്തിൽ ഒരു മലയാളിയടക്കം നാലുപേർ. എന്നാൽ ഇന്ന് മലയാളികളെ തേടിയെത്തിയത് ഡബിൾ സർപ്രൈസ്. ഭാരതത്തിന്റെ അഭിമാനമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ മലയാളിയുടെ പ്രിയതാരം ലെനയുടെ ഭർത്താവ് ആണെന്നുള്ള വാർത്തയാണ് പിന്നാലെ എത്തിയത്. ലെന തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ആ രഹസ്യം പുറത്തുവിട്ടത്. ഗഗൻയാൻ വ്യോമനോട്ടുകളുടെ പേരും മുഖവും രഹസ്യമാക്കി വയ്ക്കാനായി വിവാഹ വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഈ വർഷം ജനുവരി 17 നാണ് ഇവർ വിവാഹിതരായത്. ലെനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ

‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു’.

രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മലയാളിയായ ബഹിരാകാശ യാത്രികനുൾപ്പെടെ നാലുപേരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് കാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് കാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാന്റർ ശുബാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ വ്യോമനോട്ടുകൾ.

Related Articles

Latest Articles