Saturday, May 18, 2024
spot_img

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് ; സത്യപ്രതിജ്ഞ നവകേരള സദസിന് ശേഷം ; സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

തിരുവനന്തപുരം : മന്ത്രിസഭാ പുനസംഘടന ഡിസംബറിൽ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അഹമ്മദ് ദേവർകോവിലിന് പകരം കടന്നപ്പള്ളി രാമചന്ദ്രനും ആന്റണി രാജുവിന് പകരം കെ ബി ഗണേഷ് കുമാറും മന്ത്രിമാരാകും. രണ്ടര വർഷം വീതം 4 ഘടകകക്ഷികൾക്ക്
മന്ത്രിസ്ഥാനം നൽകാനുള്ള ഇടത് മുന്നണിയുടെ തീരുമാനപ്രകാരമാണ് ഈ മാറ്റം.

നവംബർ 20ന് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുകയാണ്. കൂടാതെ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഡിസംബർ 24ന് അവസാനിക്കും. നവകേരള സദസിന് ശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നും മറ്റു മന്ത്രിമാരുടെ മാറ്റം ഉണ്ടാകില്ലെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. കൂടാതെ, സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.

Related Articles

Latest Articles