Thursday, May 9, 2024
spot_img

നാട്ടിലേക്ക് നല്ല യാത്ര ആശംസിക്കുന്നു ; ബിരിയാണിയൊക്കെ ഇഷ്ടപ്പെട്ടല്ലോ ? ബൈ…ബൈ… പാക്കിസ്ഥാനെ ട്രോളി സെവാഗ്

ലോകകപ്പില്‍ ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും പാക്കിസ്ഥാന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുകയാണ്. സെമി പ്രതീക്ഷകള്‍ പാക്കിസ്ഥാന് മുന്‍പില്‍ കൊട്ടിയടയ്ക്കുമ്പോൾ ട്രോളുമായി രംഗത്തെത്തുകയാണ് മുൻ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. നിങ്ങള്‍ ബിരിയാണിയും ആതിഥേയത്വവും ആസ്വദിച്ചെന്ന് കരുതുന്നു. നാട്ടിലേക്ക് നല്ല യാത്ര ആശംസിക്കുന്നു. ബൈ…ബൈ… എന്നാണ് സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഏകദിന ലോകകപ്പില്‍ ശ്രീലങ്കയോട് ജയിച്ചാണ് പാക്കിസ്ഥാൻ തുടങ്ങിയത്. എന്നാല്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാക് ടീമിന്റെ താളം തേടുകയായിരുന്നു. കൂടാതെ, അഫ്ഗാനിസ്ഥാന് മുന്‍പിലും പാക്കിസ്ഥാൻ തോല്‍വി വഴങ്ങിയത് ബാബര്‍ അസമിനും സംഘത്തിനും തിരിച്ചടിയായി. ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് തോല്‍വിയുമാണ് പാക്കിസ്ഥാൻ നേടിയത്. എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നെറ്റ്റണ്‍റേറ്റ് +0.036.

Related Articles

Latest Articles