Monday, October 5, 2026

നടൻ ഇടവേള ബാബുവിന് ഗണേഷ് കുമാറിന്റെ മറുപടി; ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കി;‘അമ്മ’ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുത്

നടൻ ഇടവേള ബാബുവിന് മറുപടിയുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കി. താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് പറയണം.

‘അമ്മ’ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും, ദിലീപ് കേസിലെടുത്ത നിലപാട് വിജയ് ബാബുവിനോടും വേണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ആരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ പ്രസ്താവന ക്ലബെന്ന പരാമർശം ഇടവേള ബാബു നടത്തുമ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു.

ഇക്കാര്യങ്ങൾ ഉന്നയിച്ച് മോഹൻലാലിന് കത്ത് നൽകുമെന്നും ഗണേഷ് കുമാർ അറിയിച്ചു . ക്ലബ്ബിൻ്റെ ഇംഗ്ലീഷ് അർത്ഥം പഠിപ്പിക്കുന്നതിന് മുമ്പ്, അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles