മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ കയറി കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കൂട്ടലാത്സംഗം ചെറുക്കുന്നതിനിടെ യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ തുടർന്ന് അവശനിലയിലായ യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് രേഖപ്പെടുത്തും. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

