Wednesday, September 30, 2026

രാജ്യ തലസ്ഥാനത്ത് വീണ്ടും നടുക്കുന്ന കൂട്ട ബലാത്സംഗം! ഇരയായത് അഞ്ചാം ക്ലാസുകാരി;കൈയ്യെത്താ ദൂരത്ത് പ്രതികൾ;അന്വേഷണം പുരോഗമിക്കുന്നു

ദില്ലി:രാജ്യ തലസ്ഥാനത്തെ നടുക്കി വീണ്ടും കൂട്ട ബലാത്സംഗം.ദില്ലിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്.എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്.54 വയസുള്ള പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയത്.

പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾക്കായുള്ള തിരച്ചിൽ ഊ‍ർജ്ജിതമാക്കിയെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Latest Articles