Monday, May 6, 2024
spot_img

ഇപ്പോൾ ശരിക്കും വൈറലായി! കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു;പിന്നാലെ യുവതി എക്സൈസ് പിടിയിൽ

തൃശൂർ:കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതി എക്സൈസ് പിടിയിൽ. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് സംഘം ജാമ്യത്തിൽ വിട്ടു.തൃശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോയാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.തുടർന്ന് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർദ്ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറഞ്ഞു.

Related Articles

Latest Articles