Tuesday, December 23, 2025

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; 18 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി മുഹമ്മദ് പിടിയിൽ

മുത്തങ്ങ: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. മുത്തങ്ങ ചെക്‌പോസ്റ്റിൽ 18 കിലോ കഞ്ചാവ് (Ganja) എക്‌സൈസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി കുന്നുമ്മല്‍ മുഹമ്മദ് മുബഷിര്‍നെ എക്സൈസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കാറില്‍ നിന്നാണ്‌ കഞ്ചാവ് പിടികൂടിയത്‌.

മലപ്പുറം എക്സൈസ് ഇന്റലിജന്‍സ്ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇന്നോവ കാറിന്റെ ബോണറ്റിന്റെയും , കാറിനുള്ളിലുമായി 7 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെയും പിടികൂടിയ കഞ്ചാവും വാഹനവും സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Related Articles

Latest Articles