Thursday, May 2, 2024
spot_img

ടി20 ലോകകപ്പ്: ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്ഥാന്‍; മത്സരക്രമം ഇങ്ങനെ

ദുബായ്: ഐസിസി (ICC) ടി20 ലോകകപ്പ് 2022ലെ ഇന്ത്യയുടെ മത്സര മത്സരക്രമം പുറത്ത്. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഇന്ത്യ-പാക് മത്സരം ഒക്ടോബ‍ര്‍ 23ന് മെല്‍ബണില്‍ നടക്കും. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പ് രണ്ടിലുണ്ട്. യോഗ്യതാ റൗണ്ടില്‍ അടക്കം ആകെ 16 ടീമുകള്‍ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

27നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. സിഡ്‌നിയാണ് വേദി. മൂന്നാം മത്സരം 30ന് കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. പെര്‍ത്തിലാണ് മത്സരം. നവംബര്‍ രണ്ടിനാണ് നാലാം മത്സരം. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്.

യുഎഇയില്‍ നടന്ന അവസാന ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം ഇതുവരെ മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. എന്നാല്‍ രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.

Related Articles

Latest Articles