Gas Cylinder
പുനലൂര്‍: അടുക്കളയില്‍നിന്ന് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കുടുംബാംഗങ്ങള്‍ക്ക് അപകടമില്ല. കരവാളൂര്‍ മാമുക്ക് പാറയില്‍ വീട്ടില്‍ ജോണിയുടെ വീട്ടിലാണ് തിങ്കളാഴ്ച സന്ധ്യയോടെ തീപിടിത്തമുണ്ടായത്. വീട്ടില്‍നിന്ന് അഞ്ച് മീറ്റര്‍ അകലെയുള്ള അടുക്കളയും പുരയും തീപിടിച്ചു. റബര്‍ ഷീറ്റും ഓട്ടുപാലും മറ്റും സൂക്ഷിക്കുന്ന ഈ പുരയിലെ അടുപ്പില്‍നിന്നാണ് തീപടര്‍ന്ന് ഷീറ്റിനും ഓട്ടുപാലിനും തീപിടിച്ചത്. അതിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദൂരേക്ക് തെറിച്ചു.
200 അടി വിസ്തീര്‍ണമുള്ള ഷീറ്റ് കൊണ്ട് മേല്‍ക്കൂരയുള്ള കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. പുനലൂര്‍ ഫയര്‍ സ്റ്റേഷന് ഓഫിസര്‍ എ. സാബുവിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയുടെ രണ്ടു സംഘമെത്തി തീ പൂര്‍ണമായും അണച്ച് അപകടസാധ്യത ഒഴിവാക്കി.
ഫയര്‍ ഓഫിസര്‍മാരായ അനില്‍കുമാര്‍, ഷഹാദ്, അനുമോന്, സൂരജ്, ശ്രീകുമാര്‍, അലോസിസ്, നിഷാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉദ്ദേശം രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫയര്സ്റ്റേഷന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…