Wednesday, September 23, 2026

അ​ടു​ക്ക​ള​യി​ല്‍ ​നി​ന്ന് തീ ​പ​ട​ര്‍​ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

പു​ന​ലൂ​ര്‍: അ​ടു​ക്ക​ള​യി​ല്‍​നി​ന്ന് തീ ​പ​ട​ര്‍​ന്ന്​ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക്​ അ​പ​ക​ട​മി​ല്ല. ക​ര​വാ​ളൂ​ര്‍ മാ​മു​ക്ക് പാ​റ​യി​ല്‍ വീ​ട്ടി​ല്‍ ജോ​ണി​യു​ടെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വീ​ട്ടി​ല്‍​നി​ന്ന് അ​ഞ്ച് മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള അ​ടു​ക്ക​ള​യും പു​ര​യും തീ​പി​ടി​ച്ചു. റ​ബ​ര്‍ ഷീ​റ്റും ഓ​ട്ടു​പാ​ലും മ​റ്റും സൂ​ക്ഷി​ക്കു​ന്ന ഈ ​പു​ര​യി​ലെ അ​ടു​പ്പി​ല്‍​നി​ന്നാ​ണ്​ തീ​പ​ട​ര്‍​ന്ന് ഷീ​റ്റി​നും ഓ​ട്ടു​പാ​ലി​നും തീ​പി​ടി​ച്ച​ത്. അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌​ ദൂ​രേ​ക്ക് തെ​റി​ച്ചു.

200 അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഷീ​റ്റ് കൊ​ണ്ട് മേ​ല്‍​ക്കൂ​ര​യു​ള്ള കെ​ട്ടി​ട​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പു​ന​ലൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്​​നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ടു സം​ഘ​മെ​ത്തി തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച്‌​ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

ഫ​യ​ര്‍ ഓ​ഫി​സ​ര്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, ഷ​ഹാ​ദ്, അ​നു​മോ​ന്‍, സൂ​ര​ജ്, ശ്രീ​കു​മാ​ര്‍, അ​ലോ​സി​സ്, നി​ഷാ​ന്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഉ​ദ്ദേ​ശം ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related Articles

Latest Articles