Monday, April 29, 2024
spot_img

”കേരളത്തിൽ മികച്ച വ്യവസായ അന്തരീക്ഷം – ഒരു മുഴം കയറ് നല്കി സംരഭകരെ ആദരിക്കും”; പിണറായി സർക്കാരിന്റെ വ്യവസായ വരുദ്ധത തുറന്ന് കാട്ടി റോയി മാത്യു

വ്യവസായ സംരംഭകരെ അടിച്ചോടിക്കുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ പരിഹാസവുമായി
പ്രശസ്ത മാധ്യമ പ്രവർത്തകൻ റോയി മാത്യു. കേരളത്തിലെ വ്യവസായങ്ങൾ എല്ലാം മികച്ചതാണെന്ന വ്യവസായ മന്ത്രി പി.രാജീവന്റെ വാദങ്ങളെ പൂർണമായും തള്ളി കൊണ്ടായിരുന്നു അദ്ദേഹം രംഗത്തു വന്നത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ മികച്ച വ്യവസായ അന്തരീക്ഷം – ഒരു മുഴം കയറ് നല്കി സംരഭകരെ ആദരിക്കും – വരുവിൻ !

മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാന ത്ത് മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് തനിച്ചും PR പാണമ്മാരെ കൊണ്ടും പാടിച്ചു നടക്കുന്നുണ്ട്. . നല്ല കാര്യം.
തട്ടുകട തുടങ്ങുന്നവനോട് നോക്കു കുലി ചോദിക്കുന്നതിന് പുറമേ, അവൻ്റെ കൂമ്പിടിച്ച് കലക്കുന്നതും പതിവാണ്. ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്താൽ ഉടനെ മുഖ്യമന്ത്രി ടേപ്പ് റിക്കാർഡ് ഓൺ ചെയ്യും – നോക്കുകൂലിക്കെതിരെ കർശന നടപടി എടുക്കും – ഭക്തന്മാർ ഉടനെ അത് ഏറ്റ് പാടും – പിന്നെ എല്ലാം ഖുദാ ഹവ.

പ്രവാസി മലയാളികളായ പ്രാഞ്ചികൾ വെയിലും മഴയുമേറ്റ് സ്വരൂ ക്കുട്ടി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് നാടിനെ സേവിച്ച് മൊതലാളിയാകാനും വ്യവസായിയാവാനും എഴുന്നെള്ളുന്നത് പതിവാണ്. ഇങ്ങനെ വരുന്നവന്മാരെ പിരിച്ച് കുളിപ്പിച്ചു കെടത്തുന്ന ഉദ്യോഗസ്ഥന്മാരും രാഷ്ടീയക്കാരും ഇവിടെ പതിവായിട്ടും ഈ മണ്ടമ്മാര് ഇനിയും ഈ പരിപാടി നിർത്തുന്നില്ലല്ലോ എന്നതാണ് ഏറെ സങ്കടകരം. എന്നാൽ ഇമ്മാതിരി പീഡനമൊന്നും ഒരിക്കലും യൂസഫലി, രവി പിള്ള തുടങ്ങിയ ദേശാഭിമാനികളായ വ്യവസായികൾക്ക് നാളിത് വരെ നേരിടേണ്ടി വന്നിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
കൊച്ചിയിലെ ലുലുമാളിനെതിരെ മുണ്ടും മടക്കി ഇറങ്ങിയ കമ്മി വേതാളങ്ങളെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വെരട്ടി മൂലയ്ക്കിരുത്തിയ ചരിത്രം നമുക്ക് മറക്കാനാവില്ല. എല്ലാരും യൂസഫലി മൊതലാളി അല്ലല്ലോ.

വ്യവസായം തുടങ്ങാൻ നാട്ടിലെത്തി ഒടുവിൽ കയറിൽ തൂങ്ങിയാടിയ സുഗതൻ, സാജൻ പാറയിൽ എന്നിവർക്കുണ്ടായ ദുർഗതി എന്നും ആവർത്തിക്കയാണ്. അമേരിക്കൻ മലയാളി പിരിവ് കൊടുക്കാത്തതിൻ്റെ പേരിൽ നേരിട്ട ഭീഷണിയും തെറി വിളിയും അന്തരീക്ഷത്തിൽ പാറി നടപ്പുണ്ട്.

വ്യവസായ അന്തരീക്ഷത്തെ കുറിച്ച് ചോദിച്ചാ കടിച്ചാ പൊട്ടാത്ത മലയാളത്തിൽ ന്യായീകരണങ്ങൾ നിരത്തുന്ന രാജീവ് മന്ത്രി ഇന്നത്തെ (sep 26) മാധ്യമം ഓൺ ലൈനിൽ വന്ന വാർത്ത ഒന്നു വായിക്കണം. – എന്നിട്ട് ബഡായികൾ തട്ടി വിട്ടാ നന്നായിരിക്കും

*മനുഷ്യത്വം തോറ്റു; സു​ഗ​ത​ൻ്റെ മ​ക്ക​ള്‍ വ​ര്‍ക്‌​ഷോ​പ്പ് ഉ​പേ​ക്ഷി​ക്കു​ന്നു *

കു​ന്നി​ക്കോ​ട്: സ​ര്‍ക്കാ​ർ ച​ട്ട​ങ്ങ​ളോ​ട് പൊ​രു​തി​ത്തോ​റ്റ്, സു​ഗ​ത​ൻ്റെ മ​ക്ക​ള്‍ വ​ര്‍ക്‌​ഷോ​പ്പ് ഉ​പേ​ക്ഷി​ക്കു​ന്നു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്ക് സം​രം​ഭ​ക​നാ​യി എ​ത്തി​യ പു​ന​ലൂ​ര്‍ ഐ​ക്ക​ര​കോ​ണം വാ​ഴ​മ​ണ്‍ ആ​ലു​വി​ള വീ​ട്ടി​ല്‍ സു​ഗ​ത​ൻ്റെ വേ​ര്‍പാ​ടി​ല്‍നി​ന്ന്​ മു​ക്ത​രാ​കും മു​മ്പേ പി​താ​വി​നാ​യി തു​ട​ങ്ങി​ വെച്ച വ​ര്‍ക്‌​ഷോ​പ്പും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് മ​ക്ക​ളാ​യ സു​നി​ലും സു​ജി​ത്തും. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ പൈ​നാ​പ്പി​ള്‍ ജ​ങ്​​ഷ​ന് സ​മീ​പം സു​ഗ​ത​ന്‍ വ​ര്‍ക്‌​ഷോ​പ് ആ​രം​ഭി​ച്ച​ത്. നി​ക​ത്തി​യ വ​യ​ലി​ലാ​ണ് വ​ര്‍ക്​​ഷോ​പ് നി​ര്‍മി​ച്ച​തെ​ന്ന കാ​ര​ണ​ത്താ​ല്‍ സി.​പി.​ഐ യു​വ​സം​ഘ​ട​ന നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ കൊ​ടി​കു​ത്തി. തു​ട​ർ​ന്ന്​ അ​തേ കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ സുഗ​ത​ൻ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു.

കേ​സി​ല​ക​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പാ​ര്‍ട്ടി സ്വീ​ക​ര​ണം ഒ​രു​ക്കി​യ​തും വി​വാ​ദ​മാ​യി. ഇ​തി​നി​ടെ സി.​പി.​ഐ അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍പ്പ് വ​ക​ വെക്കാ​തെ ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ വ​ര്‍ക്​​ഷോ​പ്പി​ന് എ​ന്‍.​ഒ.​സി ന​ല്‍കി. സു​ഗ​ത​െൻറ മ​ക്ക​ള്‍ അ​തേ സ്ഥ​ല​ത്ത് 2019 ജ​നു​വ​രി​യി​ല്‍ പ്ര​വ​ര്‍ത്ത​നാ​നു​മ​തി​ക്കാ​യി പ​ഞ്ചാ​യ​ത്തി​നെ വീ​ണ്ടും സ​മീ​പി​ച്ചെ​ങ്കി​ലും താ​ല്‍ക്കാ​ലി​ക കെ​ട്ടി​ട ന​മ്പ​ര്‍ മാ​ത്ര​മേ ന​ല്‍കാ​നാ​കൂ എ​ന്നാ​യി വാ​ദം. തു​ട​ർ​ന്ന്​ ഇ​രു​വ​രും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ല്‍ നി​രാ​ഹാ​രം ന​ട​ത്തി​യ​തും ഫ​ലം ക​ണ്ടി​ല്ല. വ​ര്‍ക്​​ഷോ​പ് നി​ല്‍ക്കു​ന്ന സ്ഥ​ലം ത​ണ്ണീ​ര്‍ത്ത​ട നി​യ​മ​പ്ര​കാ​രം ഡേ​റ്റാ ബാ​ങ്കി​ല്‍ ഉ​ള്‍പ്പെ​ട്ട​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്ത് താ​ല്‍ക്കാ​ലി​ക ലൈ​സ​ന്‍സ് മാ​ത്രം അ​നു​വ​ദി​ച്ചു. സം​ഭ​വ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍ അ​റി​യി​ച്ച് അ​വി​ടു​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ട് ലൈ​സ​ന്‍സ് ന​ല്‍കാ​മെ​ന്ന് ഉ​റ​പ്പും ന​ല്‍കി. ഇ​തി​നി​ടെ കൃ​ത്യ​മാ​യി വ​ര്‍ക്‌​ഷോ​പ്പി​െൻറ പേ​രി​ല്‍ പ​ഞ്ചാ​യ​ത്ത് നി​കു​തി​യും പി​രി​ച്ചു. എ​ന്നാ​ൽ, ലൈ​സ​ൻ​സ്​ മാ​ത്രം ല​ഭി​ച്ചി​ല്ല. ഉ​റ​പ്പു​ക​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ട​തു​മി​ല്ല. പു​തി​യ ജീ​വി​തോ​പാ​ധി​ക​ള്‍ ന​ല്‍കി കു​ടും​ബ​ത്തെ നി​ല​നി​ര്‍ത്താ​ൻ, സ​ര്‍ക്കാ​റോ സം​ഘ​ട​ന​ക​ളോ ത​യാ​റാ​യി​ല്ലെ​ന്ന് സു​നി​ലും സു​ജി​ത്തും നി​റ​ക​ണ്ണു​ക​ളോ​ടെ പ​റ​യു​ന്നു.

Related Articles

Latest Articles