Sunday, May 19, 2024
spot_img

ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽക്കുന്നു; ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പോലീസ് .

മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന നടത്തുന്ന സംഘംപിടിയിൽ. ചളിവെള്ളം ചൂടാക്കി പെർഷർ കുറച്ച് മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫീൽ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിക്കായ് പൊലീസ് അന്വേഷണം ഊർജിതമാക്കി.

മലപ്പുറം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. രണ്ട് പേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പർ മജീദും പ്രദേശത്തെ സിവിൽ പോലീസ് ഓഫീസർ ആയ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ സബോ സച്ചിൻ,ഹർദൻ ബെഹ്‌റ എന്നിവരാണ് പിടിയിലായത്.ചളിവെള്ളം ചൂടാക്കി പെർഷർകുറച്ച് മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫീൽ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി.

കേന്ദ്രം ആരംഭിച്ചത് 20 ദിവസം മുമ്പാണ് ഇരുവരും പോലീസിനോട് പറഞ്ഞു. അതെ സമയം തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാൻ പോലീസിനായിട്ടില്ല ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാധമിക വിവരം.പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.ഇയാളെ പിടികൂടിയാൽ മാത്രമെ സംഘത്തിന്റെ പ്രവർത്തന രീതിയും ,കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ സംശയമാണ്

Related Articles

Latest Articles