Friday, September 25, 2026

ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവം; ഡ്രൈവർ വാഹനമോടിച്ചത് മദ്യലഹരിയിൽ, ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ ,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനമോടിച്ചത് മദ്യലഹരിയിലെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പോലീസ് അറസ്റ്റ് ചെയ്തു.

മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ നിന്ന് വാതക ചോർച്ചയില്ലെന്നാണ് വിവരം. അതേസമയം സ്ഥലത്ത് ഫയർ ഫോഴ്‌സ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തെ തുടർന്ന് പിലാത്തറ ഏഴിലോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Related Articles

Latest Articles