Monday, May 13, 2024
spot_img

‘രാക്ഷസരാജാവിന്’ ഇരുപത് വയസ്; കഥ വന്ന വഴി വെളിപ്പെടുത്തി വിനയന്‍

മമ്മൂട്ടി ചിത്രങ്ങളില്‍ വാണിജ്യ വിജയം നേടിയ വമ്പന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച സിനിമയാണ് രാക്ഷസ രാജാവ്. രാമനാഥന്‍ എന്ന അഴിമതിക്കാരനായ പോലിസ് ഉദ്യോഗസ്ഥനെയും ചിത്രത്തിലെ ക്രിമിനല്‍ വില്ലനായ കലാഭവന്‍ മണിയെയും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. നല്ല ഒരുപിടി ഗാനങ്ങള്‍ കൊണ്ടും സസ്‌പെന്‍സുകള്‍ കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തിയിരുന്ന ‘രാക്ഷസ രാജാവ് ‘ എന്ന സിനിമയുടെ സംവിധായകന്‍ വിനയനാണ്.

സിനിമ റിലീസ് ചെയ്ത് ഇരുപത് വര്‍ഷം പിന്നിടുന്ന വേളയില്‍ ആ കഥയിലേക്ക് എത്തിയ കഥാതന്തുവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. ആളുകളുടെ മനസാക്ഷിയെ കിടിലം കൊള്ളിച്ച പഴയ ആലുവ കൊലക്കേസില്‍ നിന്നാണ് താന്‍ രാക്ഷസ രാജാവ് എന്ന ചിത്രത്തിന്റെ കഥ കണ്ടെടുത്തതെന്ന് വിനയന്‍ പറയുന്നു.കരുമാടിക്കുട്ടന്‍ എന്ന സിനിമ കഴിഞ്ഞ ഉടനേ തുടങ്ങാനിരുന്ന തമിഴ്ചിത്രം’കാശി’ മാറ്റി വെച്ചാണ് മമ്മൂട്ടി ചിത്രം ആരംഭിക്കാം എന്ന് ഏറ്റെടുത്ത്. കൈയ്യില്‍ ഒരു കഥയും ഇല്ലായിരുന്നു. വിനയനൊന്നു ശ്രമിക്കൂ, നടക്കും എന്ന മമ്മൂക്കയുടെ പ്രചോദനമാണ് ഒരാഴ്ച്ച കൊണ്ട് കഥയുണ്ടാക്കാന്‍ സഹായിച്ചത്. രണ്ടാഴ്ച്ചകൊണ്ട് തന്നെ തിരക്കഥ എഴുതി ഷൂട്ടീങ് ആരംഭിച്ചു.അന്നത്തെ കാലത്ത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്ന ആലുവ കൊലക്കേസിന്റെ വാര്‍ത്തകളാണ് ആ കഥയ്ക്ക് ഉപോല്‍ബലകമായത്. ആ കേസിലെ പ്രതിയായ ആന്റണിയോട് സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്ന് അവതരിപ്പിച്ചത് ഇന്ദ്രന്‍സാണെന്നും വിനയന്‍ പറയുന്നു.

കലാഭവന്‍ മണി എന്ന കോമഡി താരത്തില്‍ നിന്ന് പിന്നീടങ്ങോട്ട് വില്ലന്‍ പ്രതിച്ഛായ നല്‍കിയ കഥാപാത്രങ്ങളിലേക്ക് വേഷപകര്‍ച്ച നല്‍കിയതും വിനയന്റെ രാക്ഷസ രാജാവ് എന്ന ചിത്രമാണ്. ഗുണശേഖരന്‍ എന്ന വില്ലനെ മലയാളികള്‍ക്ക് മനസില്‍ മറക്കാന്‍ സാധിക്കാത്ത വിധം കോറിയിടാന്‍ കലാഭവന്‍ മണി എന്ന കലാകാരനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂവെന്ന് മലയാളി പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞ ചിത്രമാണ് രാക്ഷസ രാജാവ്.

Related Articles

Latest Articles