Sunday, May 19, 2024
spot_img

സഹായമഭ്യർത്ഥിച്ച് ലെഫ്റ്റനെന്റ് ജനറൽ ഹൂഡ ഉടൻ തിരിച്ചു വിളിച്ച് മോദി

ഉറി സൈനിക ആക്രമണങ്ങൾക്ക് തിരിച്ചടിയായി പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച ലെഫ്റ്റനെന്റ് ജനറൽ DS ഹൂഡ ട്വിറ്ററിലൂടെ നടത്തിയ ഒരു സഹായാഭ്യർത്ഥനയിൽ ഉടൻ തിരിച്ച് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച്ച വൈകുന്നേരം 03:53 നാണ് ട്വീറ്ററിൽ അദ്ദേഹം തന്റെ സഹോദരിക്ക് വേണ്ടി പ്രധാനമന്ത്രിയുടെ സഹായം തേടിയത്. തന്റെ സഹോദരി ഏറെ നാളുകളായി അർബുദ ചികിത്സയിലാണ്. ഇപ്പൊ വിദേശത്തു പ്രചാരത്തിലുള്ള ഒരു മരുന്ന് ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച ആവശ്യങ്ങൾക്കാണ് സൈനികൻ പ്രധാനമന്ത്രിയുടെ സഹായം തേടിയത്. ഇന്നലെ 06:46 നു പ്രധാനമന്ത്രി ഉടൻ തിരിച്ചു വിളിച്ചതായും കാര്യങ്ങൾ അന്വേഷിച്ചതായും അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു. ഒരിന്ത്യാക്കാരൻ എന്നനിലയിൽ അഭിമാനിക്കുന്നതായും പ്രധാനമന്ത്രിയുടെ ഇടപെടലിൽ അതിലേറെ അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഹൂഡയുടെ സഹോദരിക്കായി എത്തിക്കേണ്ട മരുന്ന് അമേരിക്കയും യൂറോപ്പ്യൻ യൂണിയനും അംഗീകാരം നൽകിയെങ്കിലും ഇന്ത്യയിൽ അംഗീകാരം ലഭിച്ചിട്ടില്ല. അനേകം അർബുദ രോഗികൾക്ക് പ്രതീക്ഷ നൽകുന്ന മരുന്ന് ഇന്ത്യ അതിവേഗം അംഗീകാരം നൽകണമെന്ന അഭ്യർത്ഥനയാണ് ഹൂഡയുടെ സഹോദരി പ്രധാനമന്ത്രിക്ക് മുന്നിൽ വച്ചത്.

Related Articles

Latest Articles