Saturday, September 19, 2026

“കെഎസ്ആർടിസിക്ക് കോടികളുടെ നഷ്ടം; ഇന്ന് തകർക്കപ്പെട്ടത് നൂറുകണക്കിന് ബസ്സുകൾ”; പിഎഫ്ഐ ഹർത്താലിനെതിരെ ആഞ്ഞടിച്ച് KST എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി

ഇന്നത്തെ പിഎഫ്ഐ ഹർത്താലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി KST എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ രാജേഷ്. ആക്രമണത്തിൽ തകർക്കപ്പെട്ടത് KSRTC യുടെ നൂറുകണക്കിന് വാഹനങ്ങൾ .വണ്ടിയുടെ റിപ്പയറിംഗും ഗ്ലാസ് മാറ്റിസർവ്വീസിനിറക്കാൻ എടുക്കുന്ന ദിവസങ്ങളുടെ കാലതാമസവും കൂട്ടി നോക്കിയാൽ കോടികളുടെ നഷ്ടം എന്ന് അദ്ദേഹം പറഞ്ഞു.

“രണ്ട് ദിവസം കഴിയുമ്പോൾ ഈ വാർത്തകൾ എല്ലാവരും മറക്കും .ഇന്നത്തെ കോടികളുടെ നഷ്ടവും മാദ്ധ്യമവിചാരണക്കാർ KSRTC ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കും. നാളിതുവരെ CPM, CPI, BJP, കോൺഗ്രസ്, PPF, SDPI, PDP പിന്നെയെണ്ണിയാലൊടുങ്ങാത്ത സംഘടനകൾ നടത്തിയിട്ടുള്ള നൂറുകണക്കിന് ഹർത്താലുകളിലും ,ബന്തിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം KSRTC ക്കുണ്ടായതും കൂട്ടിയാണ് 3100 കോടിയുടെ കടം KSRTC ക്ക് ഉണ്ടായത് എന്ന് രാജേഷ് വ്യക്തമാക്കി.

“നാളെ ചാനലുകളിൽ ഞെളിഞ്ഞിരുന്ന് ഈ ഹർത്താൽ പാർട്ടിയുടെ നേതാക്കൾ ഉച്ചത്തിൽ വിളിച്ചു കൂവും KSRTC ക്ക് എങ്ങനെ നഷ്ടം വന്നു ??? അത് ജീവനക്കാരുടെ കുഴപ്പമാണ്.. പൂട്ടണം… പൂട്ടണം … അടച്ചു പൂട്ടണമെന്ന്…KSRTC ജനങ്ങളുടെ സ്വന്തമാണ്, അതിനാൽ ഞങ്ങൾ ജീവനക്കാർക്ക് രാത്രിയും, പകലും, മഴയും, വെയിലും, ഹർത്താലും, കോവിഡും, പ്രളയവും, നിപ്പയും, കലാപവുമൊന്നുമില്ല .. ഞങ്ങൾ ജനങ്ങളോടൊപ്പം നിൽക്കു”മെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

” ഒരപേക്ഷമാത്രം, ഞങ്ങളുടെ കുട്ടികൾക്കും വിശപ്പുണ്ട് .നഷ്ടം വരുത്തിയതും, അടിച്ചു തകർത്തതും ജീവനക്കാരല്ല .ഞങ്ങളുടെ നേരെ ആക്രോശിക്കുന്ന നിങ്ങളാണ്. ദയവായി സ്വന്തം കുടുംബം പോറ്റാൻ സർക്കാർ നയമനുസരിച്ച് സർവ്വീസ് നടത്തുന്ന ഞങ്ങളെ നടുറോഡിൽ കൊല്ലാക്കൊലചെയ്യരുതേ… KSRTC ജീവനക്കാർക്ക് ഒരു ഹർത്താലിനോടും രാഷ്ട്രീയ വിരോധമില്ല … കാരണം ഞങ്ങൾക്കുള്ളത് വിശപ്പിൻ്റെ രാഷ്ട്രീയംമാത്രമാണ് “

അതേസമയം, ഇന്നത്തെ ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിരുന്നു . കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles