Friday, October 9, 2026

വ്യാപകമായി അക്രമം അഴിച്ചുവിടുന്നു; പൊതുമുതൽ നശിപ്പിക്കുന്നു; സമൂഹത്തിൽ ഭീതിപടർത്താനുള്ള പോപ്പുലർ ഫ്രണ്ട് ശ്രമത്തിനെതിരെ ഹൈക്കോടതി രംഗത്ത്; കോടതിയലക്ഷ്യത്തിനടക്കം സ്വമേധയാ കേസ്സെടുത്ത് കോടതി

എറണാകുളം: എൻഐഎ പരിശോധനയെ തുടർന്ന് പോപ്പുലർഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു. ഹർത്താലിന്റെ പേരിൽ സംസ്ഥാന വ്യാപകമായി അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി.

പോപ്പുലർഫ്രണ്ട് പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നത് അമിക്കസ്ക്യൂരിയുൾപ്പെടെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി. ഇപ്പോൾ നടക്കുന്നത് അസ്വീകാര്യമായ നടപടിയാണെന്നും അക്രമം തടയാൻ അടിയന്തിര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

” പൊതുമുതൽ വ്യാപകമായി ആക്രമിക്കുന്ന വാർത്തകൾ മാദ്ധ്യമങ്ങളിലുടെ കണ്ടു. ഇത് നോക്കിയിരിക്കാൻ കഴിയില്ലെന്നും” കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

Related Articles

Latest Articles