Friday, January 9, 2026

ലഷ്കർ ചുവരെഴുത്ത്; മംഗളൂരുവിൽ പിടിയിലായ ഭീകരവാദികൾക്ക് വിദേശബന്ധം, റിക്രൂട്ട്മെൻ്റ്, പ്രചരണം, രാജ്യവിരുദ്ധത

മംഗളൂരു: മംഗളൂരുവില്‍ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിനും മുനീര്‍ അഹമ്മദിനും വിദേശസഹായം ലഭിച്ചിരുന്നതായി വിവരം. നഗരത്തില്‍ തീവ്രവാദ അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയ രണ്ട് ചുവവെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ വിദേശത്ത് നിന്നുള്ള ഒരു വ്യക്തിയാണെന്നും ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് സൃഷ്ടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രധാനപ്രതിയായ മുഹമ്മദ് ഷാരിക്കാണ് ഇന്റര്‍നെറ്റ് കോളിലൂടെ വിദേശത്തുള്ളയാളുമായി ബന്ധപ്പെട്ടിരുന്നത്. സംസ്ഥാന വ്യാപകമായി ലഷ്‌കര്‍ ഇ ത്വയ്ബ പ്രസ്ഥാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രതികളെ പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കോസ്റ്റല്‍ കര്‍ണാടകയില്‍ ആശയം പ്രചരിപ്പിക്കാന്‍ ഇയാള്‍ പ്രതികളോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഷാരിക് ഇന്റര്‍നെറ്റിലും യൂട്യൂബിലും മറ്റും വിവരങ്ങൾ തിരയുകയും പ്രവര്‍ത്തനത്തെ കുറിച്ച്‌ അറിയുകയും ചെയ്ത ശേഷമാണ് പലയിടത്തും ഇവര്‍ ചുവരെഴുത്ത് നടത്തിയത്. കോടതി സമുച്ചയത്തിനടുത്തുള്ള ചുമരിലാണ് ഇവര്‍ ആദ്യം മുദ്രാവാക്യങ്ങള്‍ എഴുതിയത്. എന്നാല്‍ ഇത് വലിയ ശ്രദ്ധ നേടാത്തതോടെ ബെജയിക്കടുത്തുള്ള ഒരു ചുവരിൽ തീവ്രവാദ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി. ഇത് ശ്രദ്ധ നേടുകയും വലിയ വാര്‍ത്തയാകുകയും ചെയ്തു. സംഭവം പുറത്തുവന്നതുമുതല്‍ പേലീസ് ഊര്‍ജിത അന്വേഷണത്തിലായിരുന്നു.

Related Articles

Latest Articles