Monday, October 5, 2026

2020 ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം; ധോണി മുതൽ പാര്‍ഥിവ് വരെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് 2020 അത്ര മോശം വര്‍ഷമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സംബന്ധിച്ച് ചില പ്രമുഖ താരങ്ങള്‍ കളി മതിയാക്കിയ വര്‍ഷം കൂടിയാണിത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഈ വര്‍ഷം ആഗസ്റ്റ് 15ന്. യുഎഇയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ആദ്യ പരിശീലനത്തിന് ശേഷം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു റെയ്‌നയും കളി മതിയാക്കിയത്. ഇത്തവണ ഐപിഎല്‍ കളിക്കാതിരുന്ന റെയ്‌ന അടുത്ത വര്‍ഷം ഐപിഎല്ലില്‍ കളിച്ചേക്കും. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷയായിരുന്ന താരങ്ങളാണ് സുബ്രമണ്യ ബദരിനാഥും സുദീപ് ത്യാഗിയും. സിഎസ്‌കെയിലൂടെ ഐപിഎല്ലില്‍ തിളങ്ങിയ ബദരിനാഥും പേസ് ബൗളര്‍ സുദീപ് ത്യാഗിയും ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയവരാണ്. 17ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേലും ഒടുവിൽ പാഡഴിച്ചിരിക്കുന്നു. 35ാം വയസിലാണ് പട്ടേല്‍ കളിമതിയാക്കിയത്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലായിരുന്നെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹം നിറ സാന്നിധ്യമായിരുന്നു.

Related Articles

Latest Articles