Thursday, May 2, 2024
spot_img

‘ഗൂഗിള്‍ പേ’ യുടെ പുതിയ തരം തട്ടിപ്പ്; മാന്യന്‍ മുങ്ങിയത് രണ്ട് കിലോ അയ്ക്കൂറയും, കോഴിയും, മട്ടനുമായി

മമ്പറം: കണ്ണൂര്‍ മമ്പറം ടൗണില്‍ നിന്നും കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി വ്യാപാരികളെ കബളിപ്പിച്ച് മുങ്ങിയാള്‍ക്കെതിരെ പരാതി. കഴിഞ്ഞ ദിവസമാണ് ഒരാള്‍ ഒരു കിലോ നാടന്‍ കോഴി ഇറച്ചി, ഒരു കിലോ ആട്ടിറച്ചി, രണ്ട് കിലോ അയക്കൂറ എന്നിവ വാങ്ങി പണം നല്‍കാതെ മുങ്ങിയത്. ഇത് സംബന്ധിച്ച് വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വെള്ള വസ്ത്രം അണിഞ്ഞ് മാന്യമായ പെരുമാറ്റത്തോടെയാണ് ഇയാള്‍ മാര്‍ക്കറ്റില്‍ എത്തിയത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. മത്സ്യ വ്യാപാരിയില്‍ നിന്നും രണ്ട് കിലോ അയക്കൂറ വാങ്ങിയ ഇയാള്‍ ‘ഗൂഗിള്‍‍ പേ’ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറില്‍‍ പൈസയുണ്ട് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് സാധാനങ്ങളുമായി പോയി. പോകും മുന്‍പ് ഒരു കവറില്‍‍ ഐസും ഇയാള്‍ വങ്ങിയിരുന്നു.

പിന്നീട് ഇയാളെ കാണാതായപ്പോള്‍, അടുത്തുള്ള ഇറച്ചിക്കടയില്‍ നിന്നും സമാനമായ രീതിയില്‍ ഇറച്ചിയും വാങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇവിടെയും ഗൂഗിള്‍ പേ ഉണ്ടോ. പൈസ കാറില്‍ നിന്ന് എടുക്കണം എന്ന് പറഞ്ഞ് തന്നെയാണ് മുങ്ങിയത്. പറ്റിച്ചയാളെ കണ്ടാല്‍ തിരിച്ചറിയാം എന്നാണ് വ്യാപാരികള്‍ പറയുന്നത്. മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ വഴിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles