തലസ്ഥാനത്തുനിന്നു ജർമ്മൻ യുവതിയെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. ലിസയ്ക്കൊപ്പം എത്തി തനിയെ മടങ്ങിയ സുഹൃത്ത് യുകെ സ്വദേശി മുഹമ്മദ് അലിയെ കണ്ടെത്തുന്നതിനാണ് ഇന്റർപോളിന്റെ സഹായം തേടിയത്.
ലിസയ്ക്കും മുഹമ്മദ് അലിക്കും ഒപ്പം മറ്റൊരു പുരുഷനും എത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്നുപോലും വ്യക്തമല്ല.

