Sunday, May 19, 2024
spot_img

മലയാളത്തിന്റെ പ്രിയപ്പെട്ട ആർദ്ര കവി ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നു വര്ഷം | Gireesh Puthanchery

“പുലരാൻ തുടങ്ങുമൊരു രാത്രിയിൽ… തനിയെ കിടന്നു മിഴിവാർക്കവേ… ഒരു നേർത്ത തെന്നലലിവോടെ വന്നു … നിറുകിൽ തലോടി മാഞ്ഞുവോ..
ഇത് ഒരിക്കലെങ്കിലും മൂളാത്ത ഏത് സംഗീത പ്രേമിയാണുള്ളത്?
അത്രമേൽ ആർദ്രമായ എത്ര എത്ര ഗാനങ്ങളാണ് ആ മഹാ പ്രതിഭ നമുക്ക് സമ്മാനിച്ചത് .ജോണിവാക്കറിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനവുമായി തുടങ്ങിയ യാത്രയായിരുന്നു.

ഒരു രാത്രി കൂടി .. പിന്നെയും പിന്നെയും ..
ആരോ വിരൽ മീട്ടി…
എത്രയോ ജന്മമായി ..
ഇന്നലെ എന്റെ നെഞ്ചിലെ…
സൂര്യ കിരീടം വീണുടഞ്ഞു..
അമ്മ മഴക്കാറിനു കൺനിറഞ്ഞു..
എന്റെ എല്ലാമെല്ലാം അല്ലെ…

കരിമിഴി കുരുവിയെ കണ്ടില്ല..
മറന്നിട്ടുമെന്തിനോ..
മറന്നുവോ പൂ മകളെ..
കാർമുകിൽ വര്ണന്റെ …
ഹരിമുരളീരവം..
ഒരു കുഞ്ഞു പൂവിന്റെ ..

പറഞ്ഞാലും പറഞ്ഞാലും തീരില്ല അത്രക്ക് അക്ഷയ ഖനിയായിരുന്നു ആ മഹാ പ്രതിഭ.വിദ്യ സാഗർ ,രവീന്ദ്രൻ മാസ്റ്റർ എം ജയചന്ദ്രൻ തുടങ്ങിയവരുടെ ഒപ്പം മലയാളി ഒരിക്കലും മറക്കാത്ത ഒരു കുന്നോളം ഗാനങ്ങൾ നമുക്ക് സമ്മാനിച്ചിട്ടു അനശ്വരതയുടെ തേരിലേറി ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവ് പോയിട്ട് ഇന്നേക്ക് പതിനൊന്നു വര്ഷം.

മേലേപ്പറമ്പിൽ ആൺവീട് ,വടക്കുംനാഥൻ തുടങ്ങിയ ചിത്രങ്ങളുടെ കഥയും അദ്ദേഹത്തിന്റേതായിരുന്നു .മരണമില്ലാത്ത ആ മഹാ പ്രതിഭയ്ക്ക് മുൻപിൽ ഒരിക്കൽ കൂടി ശിരസു നമിക്കുന്നു

Related Articles

Latest Articles