Friday, November 6, 2026

വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ;ആറ്റിങ്ങലില്‍ എൻഎസ്എസ്, എസ്‍പിസി ക്യാപിൽ പങ്കെടുത്ത
13 കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി

ആറ്റിങ്ങല്‍: ഇളന്പ സര്‍ക്കാര്‍ സ്കൂളിൽ എൻഎസ്എസ്, എസ്‍പിസി ക്യാപിൽ പങ്കെടുത്ത വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. ആറ്റിങ്ങൽ ഗവണ്മെന്‍റ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 13 വിദ്യാര്‍ത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും വയറുവേദനയുമായി വിദ്യാര്‍ത്ഥിനികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ക്യാപിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. 133 വിദ്യാര്‍ത്ഥിനികളും അധ്യാപകരുമാണ് ക്യാപിലുണ്ടായിരുന്നത് .ഇതിൽ പതിമൂന്നുപേര്‍ക്ക് മാത്രം എങ്ങനെ ഭക്ഷ്യവിഷബാധയേറ്റൂ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

Related Articles

Latest Articles