Friday, May 3, 2024
spot_img

കോളേജ് കാമ്പസില്‍ പെണ്‍കുട്ടിയുടെ അരുംകൊല : ലവ് ജിഹാദെന്ന് വീട്ടുകാര്‍, അല്ലെന്ന് സര്‍ക്കാര്‍; രാഷ്ട്രീയക്കളിയില്‍ കോണ്‍ഗ്രസ് ഭയക്കുന്നത് ആരെ ?

കർണാടക: കോൺഗ്രസ് ഭരണത്തിലേക്ക് തിരിച്ചുവന്ന കർണാടകത്തിൽ കോൺഗ്രസ് നേതാവിന്റെ മകൾക്ക് പോലും രക്ഷയില്ല. കോൺഗ്രസ് നേതാവും നഗരസഭ അംഗവുമായ നിരഞ്ജന്റെ മകൾ നേഹയെ ബി വി ബി കോളേജ് ക്യാമ്പസിൽ വച്ച് ഫയാസ് എന്ന യുവാവ് കുത്തിക്കൊന്നത്. അതേസമയം, സംഭവത്തിൽ ലൗജിഹാദ് ആരോപിച്ച് പെൺകുട്ടിയുടെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ നിരജ്ഞൻ ഹിരേമത്ത് രംഗത്തെത്തി. തന്റെ മകളെ ഫയാസ് ലൗജിഹാദ് കാരണമാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. സംഭവം ലൗജിഹാദല്ലെന്ന് കർണാടക സർക്കാർ വാദിക്കുന്നതിനിടെയാണ് പിതാവിന്റെ ഈ ഗുരുതര ആരോപണം.

ഇത് ജിഹാദല്ലെങ്കിൽ പിന്നെ എന്താണ് ? ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരമായി നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കേസുകൾ ദിവസവും കാണുന്നുണ്ട്. എന്തുകൊണ്ടാണ് യുവാക്കൾ വഴിതെറ്റുന്നതെന്നും നിരജ്ഞൻ ഹിരേമത്ത് ചോദിക്കുന്നു. എന്നാൽ ലവ് ജിഹാദ് ഉണ്ടെന്നു തുറന്നു പറയാൻ ആരും മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. കാരണം മകൾ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നൽകരുതെന്നും ഒരു തരത്തിലും സഹായം നൽകരുതെന്നും പ്രതി ചെയ്ത കുറ്റത്തിന് വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൗ ജിഹാദ് കേസുകളിൽ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. കുറ്റവാളികളെ ശിക്ഷിക്കാൻ കോടതിയോടും ബാർ അസോസിയേഷനോടും പോലീസിനോടും നിരജ്ഞൻ ഹിരേമത്ത് ആവശ്യപ്പെട്ടു. അതേസമയം, ഇതുവരെ പ്രതികളിൽ നാല് പേരിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ലൗ ജിഹാദിന് വേണ്ടി അവർ ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെൺകുട്ടികളെയാണ്. അതിനാൽ തന്നെ പ്രതിയെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നും നിരഞ്ജൻ ഹിരേമത്ത് ആവശ്യപ്പെട്ടു.

Related Articles

Latest Articles