Wednesday, October 28, 2026

ആഗോള അയ്യപ്പ സംഗമം !ദേവസ്വം ബോർഡിന് നഷ്ടം 3.41 കോടി ? ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

പത്തനംതിട്ട: സർക്കാർ കൊട്ടിയാഘോഷിച്ച അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്‌ടം ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം ഹൈക്കോടതി നൽകിയിരുന്നു. സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാൽ ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നും മൂന്നുകോടിയിലധികം രൂപ ചെലവാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

എല്ലാം സ്പോൺസർഷിപ്പിലൂടെയാണ് നടക്കുകയെന്നാണ് ദേവസ്വംമന്ത്രി വി.എൻ. വാസവനും ബോർഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്തും പറഞ്ഞിരുന്നത്. അയ്യപ്പസംഗമത്തിനെതിരേ ഹർജിവന്നപ്പോൾ ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തതിലും ചെലവുവരില്ലെന്നാണ് പറഞ്ഞിരുന്നത്. സ്പോൺസർഷിപ്പിലൂടെ പണം കിട്ടുമ്പോൾ, ദേവസ്വം ഫണ്ടിൽനിന്നെടുത്ത പണം തിരികെയടയ്ക്കാം എന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വിചാരിച്ചതരത്തിൽ സ്പോൺസർഷിപ്പ് വന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽനിന്ന് മനസ്സിലാകുന്നത്.

സംഗമത്തിന് അഞ്ചുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നാണ് ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ ചെലവ് എട്ടുകോടിയോളമായി. പല സ്ഥാപനങ്ങളും സ്പോൺസർഷിപ്പ് ഏറ്റിരുന്നു. ഈ പണം കിട്ടുന്നതുവരെ താത്കാലിക ക്രമീകരണം എന്നനിലയിലാണ് ദേവസ്വം കമ്മിഷണറോട് പണം രൂപ അനുവദിക്കാൻ ബോർഡ് നിർദേശിച്ചിരുന്നത്.

Related Articles

Latest Articles