Saturday, November 14, 2026

ഗോ ഫസ്റ്റ് എയർലൈൻ മെയ് 26 വരെപറക്കില്ല;എല്ലാ വിമാനങ്ങളും റദ്ദാക്കി,യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകും

ദില്ലി: ഗോ ഫസ്റ്റ് എയർലൈനിന്റെ എല്ലാ വിമാനങ്ങളും മെയ് 26 വരെ റദ്ദാക്കി.പ്രവർത്തനപരമായ കാരണങ്ങളാലാണ് വിമാനങ്ങൾ റദ്ദാക്കിയത്.മെയ് മാസത്തിൽ ഗോ ഫസ്റ്റ് സമർപ്പിച്ച ഷെഡ്യൂൾ പ്രകാരം ദില്ലിയിൽ നിന്ന് ശ്രീനഗറിലേക്ക് 199 വിമാനങ്ങളും ദില്ലി-ലേ റൂട്ടിൽ 182 വിമാനങ്ങളും മുംബൈയിൽ നിന്ന് ഗോവയിലേക്ക് 156 വിമാനങ്ങളും സർവീസ് നടത്തേണ്ടതായിരുന്നു.എന്നാൽ ഇവയെല്ലാംതന്നെ റദ്ദ് ചെയ്തതായി എയർലൈൻ അറിയിച്ചു.

മെയ് 24-നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ അതിന് സാധിച്ചില്ല. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു

Related Articles

Latest Articles