Saturday, May 18, 2024
spot_img

ആരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ല;ഇതാണ് ഞങ്ങളുടെ ജീവിതം;ട്രോളുകൾ തന്നെ ബാധിക്കാറുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ

തനിക്കെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. ആരെപ്പറ്റിയും എന്തും പറയാൻ സാധിക്കുമെന്നാണ് ചില ആളുകൾ വിചാരിക്കുന്നത്. എന്നാൽ ആരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ.എൽ രാഹുൽ പറയുന്നു.

ട്രോളുകൾ തന്നെ ചിലപ്പോഴൊക്കെ ബാധിക്കാറുണ്ടെന്ന് പറഞ്ഞ കെ.എൽ രാഹുൽ ഞങ്ങൾ കായികതാരങ്ങൾ പിന്തുണ ആഗ്രഹിക്കുന്ന സമയത്ത് ആളുകൾ വിചാരിക്കുന്നത് അവർക്ക് ആരെപ്പറ്റിയും എന്തും പറയാമെന്നാണെന്നും തുറന്നടിച്ചു. ആ മനുഷ്യൻ കടന്നുപോകുന്നത് എന്ത് അവസ്ഥയിലൂടെയായിരിക്കുമെന്ന് ചിന്തിക്കണം. ഞങ്ങളാരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ല. ഇതാണ് ഞങ്ങളുടെ ജീവിതം. ഞാൻ പറഞ്ഞതുപോലെ ക്രിക്കറ്റല്ലാതെ ഒന്നും അറിയില്ലെന്നും കെ.എൽ രാഹുൽ വ്യക്തമാക്കി.

Related Articles

Latest Articles