Tuesday, April 30, 2024
spot_img

അൻപത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി;വിശദീകരണം തേടി ഡിജിസിഎ

ബെംഗളൂരു:യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി.ബംഗളൂരുവിലാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസിൽ ഉണ്ടായിരുന്ന അൻപത് പേരെയാണ് ഫ്‌ളൈറ്റ് അധികൃതർ മറന്ന് പോയത്. സംഭവത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.

തിങ്കളാഴ്ച ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് രാവിലെ 6.30 ന്റെ ജി8 116 വിമാനത്തിലാണ് സംഭവം. വിമാനത്തിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോയത് നാല് ബസുകളിലായായിരുന്നു. ഇതിൽ ഒരു ബസിലെ 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് അധികൃതർ മറന്ന് പോയത്.

യാത്രക്കാർ പരാതി നൽകിയതിന് പിന്നാലെ നാല് മണിക്കൂറിന് ശേഷം പറന്ന 10 മണിയുടെ ഗോ ഫസ്റ്റ് വിമാനത്തിൽ യാത്രക്കാരെ ഉൾപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു.സംഭവത്തിൽ ഗോ ഫസ്റ്റ് അധികൃതർ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി കൈകൊള്ളുമെന്ന് ഡിജിസിഎ അധികൃതർ അറിയിച്ചു.

Related Articles

Latest Articles