Monday, April 29, 2024
spot_img

മാതൃകാപരം; കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് യുവമോർച്ചയുടെ നേതൃത്വത്തില്‍ സൗജന്യ കുടിവെള്ള വിതരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ച് യുവമോർച്ച പത്തനംതിട്ട മുനിസിപ്പാലിറ്റി കമ്മിറ്റി. ഇന്ന് രാവിലെ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, തൈക്കാവിൽ യുവമോർച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ് കുടിവെള്ള വിതരണം ഉത്ഘാടനം ചെയ്തു.

ബി ജെ പി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ആയിരൂർ പ്രദീപ്, പാർട്ടിയുടെ മുനിസിപ്പാലിറ്റി പ്രസിഡന്റ് പ്രകാശ്, യുവമോർച്ച ജില്ലാ ട്രെഷറർ ജിഷ്ണു കാരംവെലി, മണ്ഡലം പ്രസിഡന്റ് അജോ, ജനറൽ സെക്രട്ടറി ശ്യാം ശിവപുരം മണ്ഡലം സെക്രട്ടറി രാഹുൽ കൃഷ്ണ, മുനിസിപ്പാലിറ്റി പ്രസിഡന്റ് സുധീഷ്, ജനറൽ സെക്രട്ടറി രാഹുൽ, എന്നിവർ നേതൃത്വം നൽകി.

Related Articles

Latest Articles