Thursday, December 18, 2025

ഇത് മോദിയുടെ നയതന്ത്ര വിജയം; 100 വർഷങ്ങൾക്ക് ശേഷം കടൽ കടന്ന് അന്നപൂർണ്ണാ വിഗ്രഹം കാശിയിലെത്തി; ദേവി വിഗ്രഹം പുനഃപ്രതിഷ്ഠിച്ച് യോഗി

വാരണാസി: കടൽ കടന്ന് അന്നപൂർണ്ണാ വിഗ്രഹം (Goddess Annapurna) ഒടുവിൽ ഭാരതത്തിലെത്തി. ഇനി ഭക്തർക്ക് അന്നപൂർണ്ണാ ദേവിയെ മനംനിറയെ തൊഴുത് പ്രാർത്ഥിക്കാം. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് വാരണാസിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ അന്നപൂർണ്ണാ വിഗ്രഹം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയിലെ അന്നപൂർണ്ണാ ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പുനപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്തു. 17 സെന്റീമീറ്റർ ഉയരവും 9 സെന്റീമീറ്റർ വീതിയും 4 സെന്റീമീറ്റർ കനവുമുള്ളതാണ് വിഗ്രഹം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം നിരവധി പുരാവസ്തുക്കൾ തിരിച്ചറിഞ്ഞ് രാജ്യത്തേക്ക് തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്നപൂർണ വിഗ്രഹവും ഭാരതത്തിലേക്ക് തിരിച്ചെത്തിയത്.

പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന വിഗ്രഹം 1913ലാണ് കാശിയിൽ നിന്നുമാണ് മോഷ്ടിച്ചുകൊണ്ടുപോയത്. ദില്ലിയി ത്തിച്ച വിഗ്രഹം രഥത്തിലാണ് വാരണാസിയിലെത്തിച്ചത്. 17 സെന്റിമീറ്റർ ഉയരവും 9 സെന്റിമീറ്റർ വീതിയും 4 സെന്റിമീറ്റർ വീതിയുമാണ് വിഗ്രഹത്തിനുള്ളത്. കഴിഞ്ഞ വർഷം നവംബർ 29ന് നടത്തിയ മൻ കി ബാത്തിലാണ് വിഗ്രഹം എത്രയും വേഗം ഇന്ത്യയിൽ തിരികെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഗ്രഹവും കൊണ്ട് വന്നത്. ഇന്ത്യയില്‍ നിന്നുള്ളതെന്ന് കരുതുന്ന 157 ശില്പങ്ങളും ചിത്രങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവ തിരികെ കൊണ്ടുവരാന്‍ അതാത് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. 157 പുരാവസ്തുക്കളില്‍ 10-ാം നൂറ്റാണ്ടിലെ മണല്‍ക്കല്ലില്‍ പണിത രേവന്തയുടെ ഒന്നര മീറ്റര്‍ ബാസ് റിലീഫ് പാനല്‍ മുതല്‍ 12-ആം കാലഘട്ടത്തിലെ 8.5 സെന്റീമീറ്റര്‍ ഉയരമുള്ള വെങ്കലത്തിലെ നടരാജ വിഗ്രഹവും ഉള്‍ക്കൊള്ളുന്നു.

Related Articles

Latest Articles