കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ്സി ഫൈനലിൽ കടന്നു. സെമിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയാണ് ഗോകുലം ഫൈനലുറപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ഗോകുലം ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്.
ഐഎസ്എല്‍, ഐ ലീഗ് താരങ്ങള്‍ ഇരുടീമിലും ഉണ്ടായിട്ടുകൂടി നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും ഗോളൊന്നും നേടിയില്ല. അതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിലെ അഞ്ച് കിക്കിൽ ആദ്യത്തേത് ബ്ലാസ്റ്റേഴ്‌സ് പാഴാക്കുകയും ഗോകുലത്തിന്റെ അഞ്ചും ഗോളാകുകയും ചെയ്തതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനൽ മോഹം അസ്തമിച്ചത് . നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഗോകുലം മേയ്18 ന് നടക്കുന്ന ഫൈനലിൽ ഇന്ത്യൻ നേവിയോട് ഏറ്റുമുട്ടും.

