Sunday, January 11, 2026

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട ; പിടികൂടിയത് 40 ലക്ഷം രൂപയുടെ സ്വര്‍ണം, പാലക്കാട് സ്വദേശി റിഷാദ് പിടിയില്‍

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട. 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ്
പിടികൂടിയത്. സ്വർണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

അതേസമയം ഇന്നലെയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതിയാണ് പിടിയിലായത്. 30 ലക്ഷത്തോളം രൂപവിലവരുന്ന അഞ്ച് സ്വർണ ബിസ്കറ്റുകളാണ് യുവതിയിൽ നിന്നും പിടിച്ചത് .

Related Articles

Latest Articles