Friday, April 26, 2024
spot_img

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട;റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. 865 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി അനീഷാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.

ഇയാളിൽ നിന്നും സ്വർണ്ണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സൂളുകള്‍. പോലീസ് വിശദമായ അന്വേഷണമാരംഭിച്ചു.

Related Articles

Latest Articles