Monday, December 29, 2025

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വാസം

കൊച്ചി : ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് സ്വര്‍ണവിലയില്‍ റെക്കോര്‍ഡുകള്‍ മറികടന്നുള്ള കുതിപ്പായിരുന്നു. ഇന്ന് രണ്ടു തവണ വില കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3940 രൂപയായി.

ഇന്നലെ ഗ്രാമിന് വില 4000 രൂപയിലെത്തിയിരുന്നു. 32,000 രൂപയില്‍നിന്ന് പവന്‍ വില 31,520 രൂപയായും കുറഞ്ഞു. വില ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭമെടുപ്പു നടത്തിയതാണ് വിലകുറയാനുള്ള കാരണം.

Related Articles

Latest Articles