Saturday, October 10, 2026

വാക്കൊന്ന് പ്രവർത്തി മറ്റൊന്ന്…ഇത് വികസനവിരോധത്തിന്റെ സി പി എം ലൈൻ…

കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന് മുന്നില്‍ കൊടിനാട്ടി പണി തടസ്സപ്പെടുത്തി സിപിഎം. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ വെള്ളായിപ്പാലത്ത് റേഡിന് സമീപത്തായി പണിയുന്ന ബഹുനില ആശുപത്രി കെട്ടിടത്തിന് മുന്നിലാണ് സിപിഎം കൊടിനാട്ടിയിരിക്കുന്നത്.
പ്രവാസികളുള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 20 കോടിയിലധികം മുതല്‍ മുടക്കിയാണ് ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കഴിഞ്ഞദിവസം ഒരുസംഘം പാര്‍ട്ടിക്കാരെത്തി ചെങ്കൊടിനാട്ടുകയായിരുന്നു. പ്രദേശം വയല്‍ഭൂമിയാണെന്ന വാദമാണ് ചെങ്കൊടിനാട്ടിയവര്‍ ഉന്നയിക്കുന്നത്.

Related Articles

Latest Articles