ചോദ്യപേപ്പര്‍ സംബന്ധിച്ച വാര്‍ത്തകള്‍ വിവാദമാക്കി തന്നെ മതനിന്ദകനാക്കി ആദ്യം ചിത്രീകരിച്ചത് മാധ്യമങ്ങളാണെന്ന് ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന് ഇരയായ പ്രൊഫ. ടി.ജെ. ജോസഫ്. ‘അറ്റുപോകാത്ത ഓര്‍മകള്‍’ എന്ന പുസ്തകത്തിന്റെ പ്രചരണാര്‍ഥം കൊല്ലം പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

