Friday, October 2, 2026

കുതിച്ചുയർന്ന് സ്വർണ്ണവില;ഇന്ന് കൂടിയത് 320 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.

അതേസമയം, ഇന്നലെ സ്വർണ്ണത്തിന് 320 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കൂടി ഉയർന്ന് 5560 രൂപയായി. എന്നാൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞിട്ടുണ്ട്. 4610 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില.

Related Articles

Latest Articles